കൊല്ലം നെല്ല്യാടി റോഡിൽ വഗാഡിൻ്റെ ലോറിയും ബസ്സും കൂട്ടിയിടിച്ച് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ വഗാഡിൻ്റെ ലോറിയും ബസ്സും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം നെല്ല്യാടി റോഡിൽ കനലിൻ്റെ ഇറക്കത്തിലാണ് ബസ്സും വാഗാഡ് ലോറിയും തമ്മിൽ ഉരസിയത്. ആർക്കും പരിക്കില്ല. ഇരു വാഹനങ്ങൾക്കും കേടുപാടുണ്ടായി. ഇടുങ്ങിയ റോഡും അമിത വേഗതയുമാണ് അപകടകാരണമെന്ന് അറിയുന്നു.

ഇതോടെ ഒന്നര മണിക്കൂറുലധികം റൂട്ടിൽ ഗതാഗതം മുടങ്ങി. സ്കൂൾ വിട്ട സമയത്തായതുകൊണ്ട് വിദ്യാർത്ഥികളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. സംഭവം അറിഞ്ഞ് കൊയിലാണ്ടി ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

