ചെങ്ങോട്ട് കാവ് പഞ്ചായത്തിൽ ഭരണ സ്തംഭനമെന്ന് ബിജെപി ആരോപിച്ചു
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് പഞ്ചായത്തിൽ ഭരണ സ്തംഭനമെന്ന് ബിജെപി ആരോപിച്ചു. ഭരണ സ്തംഭനവും, അഴിമതിയും, സ്വജനപക്ഷപാതവും ആരോപിച്ച് ബി ജെ പി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വക്താവ് അഡ്വ. വി.പി ശ്രീപത്മനാഭൻ ഉദ്ഘാനം ചെയ്തു. BJP ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റി അംഗം പ്രിയ ഒരുവമ്മൽ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, ജില്ല കമ്മറ്റി അംഗം അഡ്വ. വി സത്യൻ, വി.കെ മുകുന്ദൻ, വിനിൽ രാജ്, അഭിലാഷ് പോത്തല, മാധവൻ ബോധി, ഉണ്ണികൃഷ്ണൻ വെള്ളിയാംതോട്, എന്നിവർ സംസാരിച്ചു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കാ പൊയിൽ, ജ്യോതി നളിനം, സി.കെ ഗോപി എന്നിവർ നേതൃത്വം നൽകി.
