KOYILANDY DIARY.COM

The Perfect News Portal

അകാലത്തിൽ പൊലിഞ്ഞ സരസ് ചന്ദ്രൻ്റെ ഓർമ്മക്കായി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.

കൊയിലാണ്ടി: സരസ് ചന്ദ്രൻ്റെ ഓർമ്മക്കായി കൊയിലാണ്ടിയിൽ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ മികച്ച ക്രിക്കറ്റ് കളിക്കാരനും അമേരിക്കയിൽ എൻജിനീയറും ആയിരുന്ന മേപ്പയ്യൂർ കൊഴുക്കല്ലൂർ സരസ് ചന്ദ്രൻ്റെ ഓർമ്മക്കായി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നതായി സംഘാടകർ പറഞ്ഞു. ഒക്ടോബർ 8ന് ഞായറാഴ്ച കൊയിലാണ്ടി മുൻസിപ്പൻ സ്റ്റേഡിയത്തിൽ ടൂർണ്ണമെൻ്റ് നടക്കുക.

ടൂർണ്ണമെൻ്റിൽ ഉത്തര കേരളത്തിലെ മികച്ച 8 ടീമുകൾ പങ്കെടുക്കും. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ കൊയിലാണ്ടി സബ്ഇൻസ്പെക്ടർ ഷൈലേഷ് പി എം മുഖ്യാതിഥിയാകും.

Share news