കേരള സീനിയർ സിറ്റിസൺസ് ഫോറം ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ.കെ. പ്രഭാകരൻ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും, പുഷ്പാർച്ചനയും നടത്തി. കെ. സുകുമാരൻ മാസ്റ്റർ, ഇ. അശോകൻ, എ.കെ. ദാമോദരൻ നായർ, പി, രത്നവല്ലി, എൻ. പുഷ്പരാജൻ, ഇ. ചന്ദ്രൻ, വി.എം. രാഘവൻ, എം. പ്രേമ സുധ എന്നിവർ സംസാരിച്ചു.
