KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സബ് ട്രഷറി ഉടൻ പുതുക്കിപ്പണിയുക

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി ഉടൻ പുതുക്കിപ്പണിയണമെന്ന് KSSPU കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ്ട്രഷറി ഓഫീസ് ഇപ്പോൾ താൽക്കാലികമായി പ്രവർത്തിക്കുന്നത് അരങ്ങാടത്തുള്ള വാടക കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആയതുകൊണ്ട് വയോജനങ്ങൾ എത്തിച്ചേരാൻ വളരെയേറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ആയതിനാൽ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ത്വരിതപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കണമെന്ന് KSSPU കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പി വി രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി അപ്പുക്കുട്ടി, പി സുധാകരൻ, കെ സുകുമാരൻ, ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു.
Share news