കർഷകസംഘം അരിക്കുളം വില്ലേജ് സമ്മേളനം

കൊയിലാണ്ടി> കർഷകസംഘം അരിക്കുളം വില്ലേജ് സമ്മേളനം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഊരളളൂർയു.പി സ്‌ക്കൂളിൽ നടന്ന സമ്മേളനത്തിൽ സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.എം. സുഗതൻ മാസ്റ്റർ, എ.കെ.എൻ. അടിയോടി, കെ.അപ്പു തുടങ്ങിയവർ സംസാരിച്ചു.
കെ.എം. അമ്മദ് (സെക്രട്ടറി), ടി. താജുദ്ദീൻ, ഇ.പി രാഗേഷ് (ജോ: സെക്രട്ടറി), സി. പ്രഭാകരൻ (പ്രസിഡണ്ട്), ടി. സുരേന്ദ്രൻ മാസ്റ്റർ, സുശീല (വൈസ്. പ്രസിഡണ്ട്). എ.കെ.എൻ അടിയോടി (ട്രഷറർ) എന്നിങ്ങനെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

