ഗാന്ധി സദനത്തെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു

കൊയിലാണ്ടി: ഗാന്ധി സദനത്തെ ചരിത്ര സ്മാരക സംരക്ഷണ പദ്ധതിയില്‍ എന്‍.എസ്.എസ് ഏറ്റെടുത്ത് പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്ന സംസ്ഥാന തല ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേളപ്പജി സ്ഥാപിച്ച പയ്യോളി ഇരിങ്ങത്ത് പാക്കനാര്‍ പുരത്തെ ഗാന്ധിസദനം ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഗാന്ധിജിയും ജവഹര്‍ലാലും ഡോ അംബേദ്‌ക്കറുമൊക്കെ രാജ്യത്തിന്റെ അടിസ്ഥാന ശിലയായി കണ്ടത് മതനിരപേക്ഷതയായിരുന്നു.ആ മൂല്യങ്ങള്‍ക്ക് വര്‍ത്തമാന കാലത്ത് ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് പ്രസിഡണ്ട് ഷെരീഫ മണലുംപുറത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ ഉപഹാരം നല്‍കി. എന്‍.എസ്.എസ് സംസ്ഥാന കോ ഓഡിനേറ്റര്‍ എ.സുബൈര്‍ കുട്ടി എന്‍.എസ്.എസ് സന്ദേശം നല്‍കി. ജില്ലാ കോ ഓഡിനേറ്റര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എം.പി അജിത, എന്‍.പി പതമാനഭാന്‍, പി ബാലഗോപാലന്‍, വി.കെ സിന്ധു, പൊടിയാടി നസീര്‍, സി.പി ശ്രുതി, ഗിരിജ ആശാരിക്കണ്ടി, സുനില്‍ ഓടയില്‍, സി.എ നായര്‍, ഡോ എന്‍ ഗോപാലകൃഷ്ണന്‍ നായര്‍, കെ.കെ ശ്രീജിത്ത്, പ്രകാശന്‍ കണ്ണിയത്ത്, എം.പു ഷിബു, ഇ.കെ ബാലകൃഷ്ണന്‍, കൊവ്വുമ്മല്‍ മുഹമ്മദലി, മധു സുദനന്‍, മാവുള്ളാട്ടില്‍, വാഴയില്‍ കുഞ്ഞിരാമന്‍, സുജിത്ത് നെല്ലേയേരി, പി കുഞ്ഞമ്മദ്, വി അനുരാജ് തുടങ്ങിയവർ സംസാരിച്ചു.
.

