KOYILANDY DIARY

The Perfect News Portal

ബുര്‍ജ് ഖലീഫയെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുന്ന ക്രീക്ക് ടവറിന് തറക്കല്ലിട്ടു

ദുബായ്: ഉയരങ്ങളില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഗോപുരമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുന്ന ക്രീക്ക് ടവറിന് തറക്കല്ലിട്ടു.

യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്രീക്ക് ടവറിന് തറക്കല്ലിട്ടത്. 2020 ഓടെ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് തറക്കല്ലിടല്‍ ചടങ്ങില്‍ ദുബായ് ഭരണാധികാരി പറഞ്ഞത്. ദുബൈ ക്രീക്ക് ഹാര്‍ബറില്‍ എമാര്‍ പ്രോപര്‍ട്ടീസാണ് ടവര്‍ നിര്‍മിക്കുന്നത്. 100 കോടി ഡോളറാണ് ഇതിന്റെ നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്

ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ട്രാന്‍സ്പോര്‍ട്ട് ഹബ് അടക്കമുള്ള ലോക പ്രശസ്ത കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്ത സ്പാനിഷ്-സ്വിസ് ആര്‍ക്കിടെക്‌ട് സാന്റിയാഗോ കളാട്രാവ വാള്‍സ് ആണ് ദുബൈ ക്രീക്ക് ടവറിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നത്.

Advertisements

ലില്ലി പുഷ്പത്തില്‍ നിന്ന് മാതൃകയുള്‍ക്കൊണ്ട്, മിനാര രൂപത്തിലാവും ടവറിന്റെ നിര്‍മിതി. ഒബ്സര്‍വേഷന്‍ ഡെക്കുകള്‍ ദീര്‍ഘവൃത്താകൃതിയില്‍ മൊട്ടുകള്‍ പോലെയും ബാക്കിഭാഗങ്ങള്‍ നീണ്ടുയര്‍ന്നും ആയിരിക്കും. ലില്ലി ഇലകളെ ഓര്‍മിപ്പിക്കും വിധത്തില്‍ ഉറപ്പുള്ള കേബിളുകള്‍ ഉപയോഗിച്ചാണ് ടവറിന്റെ അടിത്തട്ട് ഒരുക്കുക.

ബുര്‍ജ് ഖലീഫയുടെ ഉയരം 820 മീറ്ററാണ്. ഇതിനേക്കാള്‍ ഉയരത്തിലുള്ള ടവര്‍ നിര്‍മ്മാണത്തിന് പ്ലാനുമായി സൗദി അറേബ്യയും അടുത്ത കാലത്ത് രംഗത്തെത്തിയിരുന്നു. ഇതിന് 1000 മീറ്റര്‍ ഉയരമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബുര്‍ജ് ഖലീഫയുടെ ഇരട്ടി വലിപ്പത്തോളമായിരിക്കും ക്രീക്ക് ടവറിന്റെ ഉയരമെന്നാണ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *