കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം. നിപ ഭീതിയിൽ കായിക പരിശീലനങ്ങളും, മത്സരങ്ങളും നിലച്ച സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ വീണ്ടും സജീവമായി. കൊയിലാണ്ടി സ്കൂൾ ഉപജില്ലാതല ഫുട്ബോൾ മത്സരങ്ങളോടെ വീണ്ടും സജീവമായിരിക്കുകയാണ് സ്റ്റേഡിയം.

നിപ ഭീതിയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സ്റ്റേഡിയത്തിൽ പരിശീലനങ്ങൾ നിലച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ നടന്ന മത്സരത്തിൽ ജി വി.എച്ച്.എസ്.എസ്.കൊയിലാണ്ടി ഏകപക്ഷീയമായ ഒരു ഗോളിന് പൊയിൽക്കാവ് എച്ച്.എസ്.എസ്.നെ പരാജയപ്പെടുത്തി.
