തിരുവനന്തപുരത്ത് പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ല; ഫലം നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണപനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതർ അറിയിച്ചു. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.
