കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും

കുറ്റ്യാടി: കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും. മരുതോങ്കരയിൽ നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടി പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. തീരുമാനപ്രകാരം കണ്ടെയിൻമെൻറ് സോണിൽ നിയന്ത്രണം കർശനമാക്കി. അവശ്യസർവീസുകൾ ഒഴികെ എല്ലാ കടകളും അടച്ചിടും. അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകും. ആർആർടി സംവിധാനം ശക്തിപ്പെടുത്തും. ഓട്ടോ ടാക്സി ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവയ്ക്കും.

കുറ്റ്യാടി വഴി ഓടുന്ന ബസുകൾ സ്റ്റാൻഡിൽ കയറ്റരുത്. രോഗം സ്ഥിരീകരിച്ച വാർഡ് പരിധിയിൽനിന്ന് അഞ്ച് കിലോമീറ്റർ കണ്ടെയിൻമെൻറ് സോണിൽപ്പെടാത്ത വാർഡുകളെയും കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെടുത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷയായി.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിന മോഹൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത രാജേഷ്, സെക്രട്ടറി ഒ ബാബു, ശശിധരൻ നെല്ലോളി, സി എൻ ബാലകൃഷ്ണൻ, പി കെ സുരേഷ്, ഒ പി മഹേഷ്, ചന്ദ്രമോഹൻ, വി പി മൊയ്തു, സി എച്ച് ഷരീഫ്, ഒ വി ലത്തീഫ് എന്നിവർ സംസാരിച്ചു.
