KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ അണ്ടികമ്പനിക്ക് സമീപം അനധികൃത മണ്ണെടുപ്പ്; നാട്ടുകാർ പ്രതിഷേധിക്കുന്നു

കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലം ഇടിച്ചു നിരത്തുന്നത് നാട്ടുകാർ തടയുന്നു. പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിൻരെ നേതൃത്വത്തിൽ നിരവധി പേർ ജെ.സി.ബിയും, ടിപ്പർ ലോറിയും തടഞ്ഞുവെച്ചിരിക്കയാണ്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന നിലയിലാണ് മണ്ണെടുക്കാൻ ശ്രമിക്കുന്നത്. വേനൽക്കാലമായാൽ ഗുരുതരമായ കുടിവെളള ക്ഷാമം നേരിടുന്ന ഇവിടെ പത്ത് മീറ്ററോളം മണ്ണിടിച്ചുമാറ്റിയാൽ പ്രശ്‌നം അതീവഗുരുതരമാകുമെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് കാലത്ത് മുതലാണ് ജെ.സി.ബി ഉപയോഗിച്ച് തെങ്ങും മറ്റ് മരങ്ങളും പിഴുതുമാറ്റി മണ്ണെടുക്കാനുളള ശ്രമം തുടങ്ങിയത്. ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡണ്ടിന്റ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയായിരുന്നു. കോഴിക്കോട്ടെ ഒരു വൻകിട ഹോസ്പിറ്റലിന്റെ ഉടമസ്ഥതയിലുളള ഈ സ്ഥലത്ത് പതിനഞ്ചുനില കെട്ടിടം പണിയുന്നതിന് വേണ്ടിയുളള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അഞ്ചു ദിവസത്തെ സർക്കാർ ഓഫീസുകൾ അവധിയായതുകൊണ്ട് ഈ സമയത്ത് സ്‌പെഷൽ സ്‌ക്വോഡ് ഉണ്ടാവില്ലെന്ന ധാരണയിൽ മണ്ണെടുക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്‌ക്വോഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *