KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല സമർപ്പണ്ണ ദീപ പ്രോജ്ജ്വലനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു

വീരശൃംഖല സമർപ്പണം സമാദരണ സഭ.. കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല സമർപ്പണ്ണ ദീപ പ്രോജ്ജ്വലനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷനായി. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻമാരാർ, പ്രശസ്ത സിനിമാ നടൻ മനോജ് കെ ജയൻ എന്നിവർ ആദരമൊഴികൾ നടത്തി.
കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാന്റെ വാദ്യ ജീവിതത്തിലൂടെ ഒരു യാത്ര ഹ്രസ്വചിത്ര പ്രദർശനവും നടന്നു. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് വീരശൃംഖല സമർപ്പണം നടത്തി. ചരിത്രകാരൻ എം ആർ രാഘവവാര്യർ പൊന്നാട ചാർത്തി. പത്മനാഭൻ ചിനം കണ്ടി, ശങ്കരൻ കുട്ടി എന്നിവർ ചേർന്ന് പുഷ്പഹാരം ചാർത്തി, സാദരം ശ്രീപത്മനാഭത്തിന്റെ കൺവീനർ റിജിൽ കാഞ്ഞിലശ്ശേരി പുഷ്പ കിരീടം അണിയിച്ചു.
പ്രശസ്ത സിനിമാ നടൻ മനോജ് കെ ജയൻ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രശസ്തിപത്ര സർപ്പണവും നടത്തി. കേരള ക്ഷേത്ര കലാ അക്കാഡമി സംസ്സ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സോമൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ സജിത ഷെറി, ബിന്ദു സോമൻ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് മാരാമുറ്റം നന്ദി പറഞ്ഞു.
Share news