നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ പ്രവർത്തകയോഗം

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ പ്രവർത്തകയോഗം CWFI സംസ്ഥാന പ്രസിഡണ്ട് പി. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സപ്തംബർ 7ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന CWFI കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

നിർമ്മാണ തൊഴിലാളി ക്ഷേമനിധിയും പെൻഷൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് കുടിശ്ശിക പൂർണ്ണമായും പിരിച്ചെടുക്കുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് തദ്ദേശ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സപ്തംബർ 7ന് CWFI നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടക്കുന്നത്.
എൻ.കെ ഭാസ്ക്കരൻ, കെ.കെ. ശിവദാസൻ, എം കുഞ്ഞിക്കണാരൻ, ആർ. കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി.എം സിറാജ് സ്വാഗതം പറഞ്ഞു.
