കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഫൂട്ട് വോളിയിൽ കുന്നമംഗലം ഫൂട്ട് വോളി ക്ലബ് ജേതാക്കൾ
കോഴിക്കോട്: ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഫൂട്ട് വോളിയിൽ കുന്നമംഗലം ഫൂട്ട് വോളി ക്ലബ് ജേതാക്കളായി. കടലുണ്ടി ഫൂട്ട് വോളി ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് സെറ്റിനാണ് പരാജയപ്പെടുത്തിയത്. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ആൻഡ് മാർഷൽ ആർട്സ് കമ്മിറ്റി കൺവീനർ ഷൈജു അധ്യക്ഷനായി.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി രേഖ ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ. റോയ് ജോൺ, സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ എ മൂസ ഹാജി, ആർ ജയന്ത് കുമാർ, എ കെ മുഹമ്മദ് അഷ്റഫ്, കെ വി അബ്ദുൽ മജീദ്, കെൻസ ബാബു, സി പി റഷീദ്, എം എ സാജിത്, ജാസിർ എന്നിവർ സംസാരിച്ചു.
