KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികൾക്കായുള്ള “ഗാന്ധി പഥം തേടി’ യാത്രക്ക്‌ തുടക്കമായി

കോഴിക്കോട്‌: ജില്ലാ പഞ്ചായത്തിൻറെ വിദ്യാർത്ഥികൾക്കായുള്ള “ഗാന്ധി പഥം തേടി’ യാത്രക്ക്‌ തുടക്കമായി. കോഴിക്കോടൻ പൗരാവലി നേതൃത്വത്തിൽ ഫ്രീഡം സ്ക്വയറിൽ നൽകിയ യാത്രയയപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.  
ജില്ലയിലെ 82 വിദ്യാലയങ്ങളിലെ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് യാത്രാസംഘത്തിലുള്ളത്. 110 പേരടങ്ങുന്ന സംഘം പോർബന്തറിൽ എത്തി ഗാന്ധിജിയുടെ ജന്മസ്ഥലവും സബർമതിയും സന്ദർശിക്കും. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷർ, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങൾ തുടങ്ങിയവരുമുണ്ട്‌.
സെപ്‌തംബർ 12ന്  തിരിച്ചെത്തും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡിഇഒ ഷാദിയാ ഭാനു, കോഴിക്കോട് സിറ്റി ഡിഇഒ എം ജയകൃഷ്ണൻ, വിദ്യാഭ്യാസ കോ ഓർഡിനേറ്റർ വി പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. കളരിപ്പയറ്റ് ഉൾപ്പെടെയുള്ള കലാവിരുന്നും അരങ്ങേറി.

 

Share news