KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കഴക്കൂട്ടം പുതുവല്‍ സ്വദേശി ഹരികുമാറിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രൂപമാറ്റം വരുത്തിയ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവോണദിവസം വൈകിട്ടായിരുന്നു സംഭവം.

ജീപ്പിൻറെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി അപകടകരമായ രീതിയിലാണ് യുവാക്കൾ വാഹനം ഓടിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടര്‍ വാഹന വകുപ്പും കേസെടുക്കും.

 

Share news