KOYILANDY DIARY.COM

The Perfect News Portal

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവം നടത്തി

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ മാരി ഗോൾഡ് FIG ചെണ്ടുമല്ലി കൃഷി
വിളവെടുപ്പ് ഉത്സവം നടത്തി. പുളിയഞ്ചേരി നാലാം വാർഡിലെ അയപ്പാരിതാഴെ നടന്ന പരിപാടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു. കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർ വിദ്യ പി. പദ്ധതിവി ശദീകരണം നടത്തി. സിനിമാ നിർമ്മാതാവായ രജീഷ് അയ്യപ്പനെ ചടങ്ങിൽ ആദരിച്ചു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ ഇന്ദിര ടീച്ചർ കിഴക്കെ വീട്ടിൽ പ്രകാശന് പൂക്കൾ നൽകി ആദ്യവിൽപന നടത്തി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്ത് മാസ്റ്റർ, സി. പ്രജില, നിജില പറവക്കൊടി, ആത്മ പ്രൊജക്ട് ഡയറക്ടർ സപ്ന എസ്. കൗൺസിലർമാരായ ശൈലജ. ടി. പി, വത്സരാജ് കോളോത്ത്, ബഷീർ മാസ്റ്റർ, സിജീഷ് പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭ കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും എം കെ ലിനീഷ് നന്ദിയും പറഞ്ഞു.
ആത്മ കോഴിക്കോടിൻ്റെ സഹകരണത്തോടെ പുഷ്പ, ചന്ദ്രൻ, അജിത, ശ്രീജ, രവീന്ദ്രൻ, രാധ, ബിന്ദു, ജനു, ബീന, ലിനീഷ് എം. കെ തുടങ്ങിയ 10 പേരടങ്ങിയ ഗ്രൂപ്പാണ് മേരി ഗോൾഡ് FIG എന്ന പേരിൽ പൂ കൃഷിയ്ക്ക് നേതൃത്വം നൽകിയത്. കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർ വിദ്യ പി. ഗ്രൂപ്പിന് വേണ്ട സഹായങ്ങളും നിർദേശങ്ങളുമായി കൂടെതന്നെ ഉണ്ടായിരുന്നു. 40 സെൻ്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
ഓറഞ്ചും മഞ്ഞയും നിറമുള്ള 2000 തൈകളാണ് കൃഷിഭവൻ ഇതിനായി എത്തിച്ചു കൊടുത്തത്. 45 ദിവസത്തിനകം മൊട്ടുവിരിയുകയും 60 ദിവസമാകുമ്പോഴേക്കും പൂക്കൾ വിരിയുകയും ചെയ്തു. പൂക്കൾ വിൽപ്പനയ്ക്ക് തയാറായി കഴിഞ്ഞു നൂറുകണക്കിന് പേരാണ് പൂക്കൾ കാണുന്നതിന് തോട്ടത്തിൽ എത്തുന്നത്.
Share news