സ്വാതന്ത്ര്യ ദിനം; പോലീസ് സുരക്ഷ ശക്തമാക്കി
കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. കൊയിലാണ്ടി പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ സംയുക്തമായി റെയിൽവെ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എസ്.ഐ. മോഹനൻ. ഇ, എസ്.സി.പി. ഒമാരായ പി. വിനോദ്, കെ. സുരേന്ദ്രൻ, വി. അനീഷ്, കെ. രാഹുൽ, കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
