KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജൂബിലി ഹാളിൽ വെച്ച് രണ്ടു ദിവസങ്ങളായി നടന്ന അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന പ്രസിഡണ്ട് സി. ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം ബഹുമാനപ്പെട്ട  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. നികുതി അവബോധം ജനങ്ങളിൽ കൂടുന്നുണ്ടെന്നും നികുതി നൽകുന്ന നല്ലൊരു തലമുറ മുന്നോട്ട് വളർന്ന് വരുന്നുണ്ടെന്നും അവരെ നികുതി നിയമങ്ങൾ സംബന്ധമായ കാര്യങ്ങളിൽ സഹായിക്കുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നവരാണ് ടാക്സ് പ്രാക്ടീഷണേഴ്സ് സമൂഹമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എ.എം. രമേഷ് കുമാർ, ബി. അരവിന്ദാക്ഷൻ, എ. മനോജ് കുമാർ, മഹേഷ് തയ്യൂർ,  ഷാജി ജോസഫ്, അഡ്വ: എൻ. ജയകുമാർ, അഡ്വ: കെ എം ചെറിയാൻ, രാമചന്ദ്രൻ നായർ,  വി. സിബി, റോയ് റിപ്പൺ, കെ.ഡി. തോമസ്  എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മസൂദ് കെ എം കോഴിക്കോട് ( പ്രസിഡണ്ട്), ബാബു ഗണേഷ് എറണാകുളം (ജനറൽ സെക്രട്ടറി), അജയഘോഷ് കൊല്ലം (ട്രഷറർ), വി. ബാബു ആലപ്പുഴ (വൈസ് പ്രസിഡണ്ട്), നിതിൻ രാജ് എറണാകുളം (ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.