ക്ഷേത്ര വാദ്യ കല അക്കാദമി മേഖലാ കൺവൻഷൻ

ക്ഷേത്ര വാദ്യ കല അക്കാദമി കൊയിലാണ്ടി മേഖലാ കൺവൻഷൻ പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്ര ഹാളിൽ നടന്നു. നന്ദകുമാർ മുചുകുന്നിന്റെ സോപാന സംഗീതത്തോടെയാണ് കൺവൻഷൻ ആരംഭിച്ചത്. സംസ്ഥാന ജോയിൻ സെക്രട്ടറി മടികൈ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മുചുകുന്ന് ശശി മാരാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി രഞ്ജിത്, കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ്, കടമേരി ഉണ്ണിക്കൃഷ്ണൻ, അരവിന്ദൻ കാഞ്ഞിലശ്ശേരി എന്നിവർ സംസാരിച്ചു.
