ആർ.ടി. മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുസ്മരിച്ചു.
കൊയിലാണ്ടി: ആർ.ടി. മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുസ്മരിച്ചു. വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാസാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്നു. കർഷക കോൺഗ്രസ്സ് ജില്ലാ ഉപാധ്യക്ഷൻ, ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് ജന. സെക്രട്ടറി, കൊയിലാണ്ടി സർവ്വീസ് ബാങ്ക് ഡയറക്ടർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിൻ്റെ 12-ാം അനുസ്മരണ സമ്മേളനം ഡിസിസി. ജന. സെക്രട്ടറി വി. പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

വിനോദ് കുമാർ കല്ലുവെട്ട് കുഴിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മുരളി തോറോത്ത്, പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, സുനിൽ കുമാർ വിയ്യൂർ, വി.കെ. അശോകൻ, പ്രസന്ന മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
