KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ ബീച്ചിലെ ലയൺസ്‌ പാർക്ക്‌ നവീകരണം ഉടൻ

കോഴിക്കോട്‌ ബീച്ചിലെ ലയൺസ്‌ പാർക്ക്‌ നവീകരണത്തിന്‌ ഏഴരക്കോടി രൂപയുടെ പദ്ധതി. സൗന്ദര്യവത്‌ക്കരണം, കുളം, കളി ഉപകരണങ്ങൾ, വായന ഇടം എന്നിവ  ഉൾപ്പെടുന്നതാണ്‌ നവീകരണം. അമൃത്‌ രണ്ട്‌ പദ്ധതിയിൽ വിശദമായ പദ്ധതിരേഖ തയ്യാറായി. കുളത്തിനും  സൗന്ദര്യവത്‌ക്കരണത്തിനുമായി 5.25 കോടിയും നവീകരണത്തിന്‌ 2.25 കോടി രൂപയുമാണ്‌ കണക്കാക്കുന്നത്‌.
37 സെന്റ്‌ വിസ്‌തൃതിയിലാണ്‌ കുളം. ആറടി ഉയരത്തിലുള്ള എലിവേറ്റഡ്‌ ട്രാക്കാണ്‌ പ്രധാന ആകർഷണം. കൗൺസിൽ അംഗീകാരം നേടിയ വിശദ പദ്ധതിരേഖ  അമൃത്‌ സംസ്ഥാനതല സമിതിക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌. നേരത്തെ വിനോദസഞ്ചാര വകുപ്പും കോർപറേഷനും ചേർന്ന്‌ പാർക്ക്‌ നവീകരിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീടാണ്‌ അമൃതിൽ ഉൾപ്പെടുത്തിയത്‌. 
ബീച്ചിലെത്തുന്നവരുടെ ഇഷ്ടകേന്ദ്രമായിരുന്നു പാർക്ക്‌. അവഗണിക്കപ്പെട്ടതോടെ ബീച്ചിനോട്‌ ചേർന്നുള്ള  ഭാഗം സാമൂഹ്യ വിരുദ്ധകേന്ദ്രമായി. ലയൺസ്‌ ക്ലബ്ബിന്‌ നടത്താൻ കൊടുത്തിരുന്ന പാർക്ക്‌ നവീകരണത്തിനായി പിന്നീട്‌ കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു.

 

Share news