KOYILANDY DIARY

The Perfect News Portal

രുചിക്കും മണത്തിനും മാത്രമല്ല കറുവപ്പട്ട

ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാന്‍ ഉപയോഗിക്കുന്ന കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമെന്ന് ഗവേഷകര്‍.

പന്നികളില്‍ നടത്തിയ ഗവേഷണത്തിലാണ് കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓസ്ട്രേലിയയിലെ ആര്‍.എം.ഐ.ടി. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ പ്രൊഫസര്‍ കുറേഷ് കലന്ദസദെ പറഞ്ഞു.

പന്നികളുടെ വയറ്റില്‍ ദഹനസമയത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വര്‍ധിക്കുന്നതായും വയറിന് ചൂട് അനുഭവപ്പെടുന്നതായും ഗവേഷണസംഘം കണ്ടെത്തി .

Advertisements

എന്നാല്‍, കറുവപ്പട്ട അടങ്ങിയ ഭക്ഷണം നല്‍കിയപ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറയുകയും വയറില്‍ ചൂട് കുറയുകയും ചെയ്തു.

ഇതാണ് കറുവപ്പട്ട ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നതിനൊപ്പം വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണെന്ന നിഗമനത്തിന് കാരണമായതെന്ന് കലന്ദസദെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *