KOYILANDY DIARY.COM

The Perfect News Portal

മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചു കൊന്നു

ഇടുക്കി: മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചു കൊന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 30ാം തീയതിയാണ് 80 കാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മര്‍ദിച്ചത്. വൈകീട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നല്‍കി. അത് കഴിക്കാന്‍ വിസമ്മതിച്ച തങ്കമ്മയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു.

ഭക്ഷണം നിലത്ത് തുപ്പിയതോടെ സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് താഴെ വീണ തങ്കമ്മയുടെ തല കട്ടിലില്‍ ഇടിപ്പിക്കുകയും ചെയ്തു. കട്ടിലില്‍ തലയിടിപ്പിച്ചതാണ് മരണത്തിന് കാരണമായത്. 

 

ശരീരത്തിലെ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴാം തീയതി ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സജീവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Advertisements
Share news