KOYILANDY DIARY.COM

The Perfect News Portal

സോഷ്യലിസ്റ്റ് പഠന വേദി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആഗസ്റ്റ് വിപ്ലവത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സോഷ്യലിസ്റ്റ് പഠന വേദി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. തമ്പാൻ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തവർ ഇന്ന് അതിന്റെ വക്താക്കളായി ചമഞ്ഞ് ഭരണത്തിൽ ഇരിക്കുകയാണെന്നും, ക്വിറ്റ് മോദി എന്നതിനോടൊപ്പം ക്വിറ്റ് ബിജെപി എന്നുകൂടിയാണെന്ന് തമ്പാൻ തോമസ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം പുതിയ പാതയിലൂടെ പോയത് കൊണ്ട് ഒരു പുത്തൻ അധികാര വ്യവസ്ഥ നിലവിൽ വന്നത് കാരണം ജനങ്ങൾ അടിമകളായി മാറിയിരിക്കുന്നു. സർക്കാരിനെക്കാൾ വലിയ ശക്തിയായി പുത്തൻ കോർപറേറ്റുകൾ വളർന്നിരിക്കുന്നു. 
1942 ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തോടൊപ്പം, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വെച്ചതെങ്കിൽ ഇന്ന് നാം മുന്നോട്ടു വെക്കേണ്ടത്  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആഗസ്റ്റ് വിപ്ലവത്തിന്റെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ക്വിറ്റ്ഇന്ത്യാ സമര പശ്ചാത്തലം, ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ആയിരുന്നെന്നും, സോവിയറ്റ് യൂണിയൻ ബ്രിട്ടനോടൊപ്പം നിന്നതോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ പ്രതിസന്ധി നേരിട്ടെന്നും സെമിനാറിൽ പങ്കെടുത്തു കൊണ്ട് കെ. വേണു അഭിപ്രായപ്പെട്ടു. ഇന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുമോ അതോ ഹിന്ദുത്വ രാഷ്ട്രറീയത്തെ ഉറപ്പിച്ച് കൊണ്ട് ഒരു മതാധിഷ്ഠിതരാഷ്ട്രമായി നാം മാറുമോ എന്ന ചോദ്യത്തിൽ ജനാധിപത്യം നിലനിൽക്കുമെന്നാണ് ഞാൻ കരുതുന്നതെന്നും കെ. വേണു പറഞ്ഞു.
ഗാന്ധിജിയുടെ ഒരു ശിഷ്യനെങ്കിലും ഭരണകൂടത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ മണിപ്പൂർ സംഭവിക്കുകയില്ലായിരുന്നെന്ന് സെമിനാറിൽ പങ്കെടുത്തു കൊണ്ട് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ക്വിറ്റ് ഇന്ത്യ എന്നത് ആ സമരത്തോടെ അവസാനിപ്പിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചില്ല. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം അത് വെറും വാക്കുകളായി മാറിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് കൂടുതൽ തീഷ്ണതയോടെ ഹിന്ദുത്വത്തിനെതിരെ വന്നിരിക്കുകയാണ്. അതാണ് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാറിൽ ഡോക്ടർ ഇ. ശ്രീജിത്ത്, വിജയരാഘവൻ ചേലിയ എന്നിവർ സംസാരിച്ചു. ഡോക്ടർ വർഗീസ് ജോർജ് മോഡറേറ്റർ ആയിരുന്നു. കെ. ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.ടി വിനോദ് സ്വാഗതവും, കെ. പ്രദീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Share news