നിർമ്മാണതൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക (CITU) മേഖലാ സമ്മേളനം

കൊയിലാണ്ടി: നിർമ്മാണതൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക.. (CITU) യൂണിയൻ കൊയിലാണ്ടി മേഖലാ സമ്മേളനം കുറുവങ്ങാട് നടന്നു. ക്ഷേമനിധിയിലേക്ക് വരേണ്ട ബിൽഡിംഗ് സെസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടി പിരിച്ചെടുക്കണമെന്നും മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ ജില്ല സെക്രട്ടറി രവി പറശ്ശേരി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡണ്ട് പി.കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. ഭാസ്ക്കരൻ, വി. എം. ഉണ്ണി, സി.കെ. ഉണ്ണി, നാരായണൻ എന്നിവർ സംസാരിച്ചു. സംഘാടസംഘാടക സമിതി ചെയർമാൻ സി ശ്രീജേഷ് സ്വാഗതംപറഞ്ഞു. പുതിയ ഭാരവാഹികളായി വി. എം സിറാജ് (പ്രസിഡണ്ട്) എം വി ബാലൻ (സെക്രട്ടറി) പി.കെ. സന്തോഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
