KOYILANDY DIARY

The Perfect News Portal

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍….

മുട്ട ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും വൈറ്റമിനുകളുമെല്ലാം ചേര്‍ന്ന ഒന്ന്. മുട്ട പൊട്ടിയ്ക്കുമ്ബോള്‍ ഇതിലെ മഞ്ഞയില്‍ ചിലപ്പോള്‍ വെള്ള നിറത്തിലെ നൂലു പോലെ, അല്‍പം വളവുള്ള ഒരു വസ്തു ചിലപ്പോള്‍ കാണാറുണ്ട്. ഇത് മുട്ട കേടായതാണോയെന്ന സംശയം പലര്‍ക്കുമുണ്ടാക്കുകയും ചെയ്യും.

ആ നൂലു പോലുള്ള വസ്തുവിനെക്കുറിച്ചു കൂടുതലറിയൂ,

മുട്ടയുടെ മഞ്ഞയില്‍ കാണുന്ന നൂലു പോലുള്ള ഈ വസ്തു മുട്ട കേടായതല്ല. ചാലസ എന്നാണ് ഇത് അറിയപ്പെടുന്നത്.

Advertisements

മുട്ടയുടെ മഞ്ഞയെ തോടിനോടും മുട്ട വെള്ളയുടെ നടുവിലായും ഉറപ്പിച്ചു നിര്‍ത്തുന്നതാണ് ഇതു ചെയ്യുന്നത്.

ഇത് മുട്ട കേടാതയാതണെന്നതിന്റെ സൂചനയല്ല നല്‍കുന്നത്, മറിച്ച്‌ മുട്ട നല്ലതാണെന്നതിന്റെ സൂചനയാണ്.

ഫ്രഷായ മുട്ടയിലാണ് ഇത്തരം നൂലു പോലുള്ള ഭാഗം കാണുക. അല്‍പം പഴകിയ മുട്ടയില്‍ ഇത്തരം നൂല്‍ കാണാനാകില്ല.

മുട്ട കേടായി,അതായത് മുട്ടമഞ്ഞ കോഴിക്കുഞ്ഞായി മാറുന്നതു തടയാനും ഈ പ്രത്യേക ഭാഗത്തിനു കഴിയും.

ചില മുട്ടകളില്‍ ഇത്തരം നൂലുകള്‍ ഒന്നിലേറെ കാണാന്‍ സാധിയ്ക്കും. ഇത് മുട്ട കൂടുതല്‍ ഫ്രഷാണെന്നതിന്റെ സൂചനയാണ്.

മുട്ട നല്ലതാണോയെന്നറിയാന്‍ വെള്ളത്തിലിട്ടു നോക്കിയാലും മതി. വെള്ളത്തില്‍ മുട്ട പൂര്‍ണമായും താണുപോയി അടിയില്‍ കിടക്കുന്നുവങ്കില്‍ ഏറ്റവും ഫ്രഷെന്നര്‍ത്ഥം.

മുട്ട താഴ്ന്നു പോകുകയും എന്നാല്‍ തടിയുള്ള ഭാഗം അല്‍പം മുകളിലേയ്ക്കായി നില്‍ക്കുകയും ചെയ്താല്‍ മുട്ട ഒരാഴ്ച പഴക്കമെന്നര്‍ത്ഥം.

ഇത് തലകീഴായി വെള്ളിത്തിനിടിയില്‍, അതായത് കൂര്‍ത്ത ഭാഗം വെള്ളത്തിനു താഴെയും തടിയുള്ള ഭാഗം മുകളിലേയ്ക്കുമായും നില്‍ക്കുന്നുവെങ്കില്‍ മൂന്നാഴ്ച പഴക്കമെന്നര്‍ത്ഥം.

ഇത് പൂര്‍ണമായും പൊന്തിക്കിടക്കുന്നുവെങ്കില്‍ കേടായതെന്നര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *