KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പൂക്കാട്: വൈദ്യുതി മുടങ്ങും.. കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ തിങ്കൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചില സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും. ഹൈവേ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ലൈനുകൾ മാറ്റുന്ന വർക്കിനോടനുബന്ധിച്ചാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
സെക്ഷനിലെ മലബാർ ഐസ്, വെങ്ങളം കല്ലട, വെങ്ങളം പള്ളി, യൂനി റോയൽ, അമാന ടൊയോട്ട, കോൾഡ്ത്രെഡ്, അണ്ടികമ്പനി, വെങ്ങളം MK കൃഷ്ണകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലാണ് വൈദ്യുതി തടസ്സപ്പെടുക. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
Share news