KOYILANDY DIARY.COM

The Perfect News Portal

തക്കാളി സോസിലെ വിഷം എത്രത്തോളം എന്നറിയാമോ?

തക്കാളി സോസ് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചിതമായ ഒന്നാണ്. പലപ്പോഴും സ്നാക്സിനോടൊപ്പം തക്കാളി സോസ് കഴിയ്ക്കുമ്ബോള്‍ സോസിന് മുന്‍തൂക്കം കൊടുക്കുന്നവര്‍ നമുക്കിടയില്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇത് ശരീരത്തിന് ഏറ്റവും അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നാണെന്ന് പലരും മറന്ന് പോകുന്നു.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരാണ് തക്കാളി സോസിന് അടിമകള്‍ ആയിരിക്കുന്നത്. ഫാസ്റ്റ്ഫുഡ് നാവില്‍ വെയ്ക്കണമെങ്കില്‍ തക്കാളി സോസ് വേണം എന്ന അവസ്ഥയാണ് ഇവര്‍ക്കുള്ളത്.

എന്നാല്‍ ഇതെത്രത്തോളം ഹാനീകരമാണ് എന്ന കാര്യം പലപ്പോഴും ഇവര്‍ മറന്നു പോകുന്നു.

Advertisements
തക്കാളി സോസിനു പുറകിലുള്ള അനാരോഗ്യ രഹസ്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ചിലര്‍ തക്കാളി സോസ് ഉണ്ടാക്കുന്നതില്‍ പലപ്പോഴും കൃത്രിമം കാണിക്കാറുണ്ട്. വെള്ള തണ്ണിമത്തനും പപ്പായയും തക്കാളിയ്ക്ക് പകരം ഉപയോഗിച്ച്‌ തക്കാളി സോസ് ഉണ്ടാക്കാറുണ്ട്. റോഡ് സൈഡില്‍ നിങ്ങള്‍ക്ക് ലഭിയ്ക്കുന്ന പല സോസുകളും ഇത്തരത്തില്‍ തയ്യാറാക്കിയതാണ്. ഇതാകട്ടെ കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല പലപ്പോഴും ഇത് ആരോഗ്യത്തിന് ഹാനീകരമാണ് എന്നതാണ് മറ്റൊരു സത്യം.

നല്ല ചുവന്ന നിറത്തിലുള്ള തക്കാളി സോസ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇതില്‍ നിറത്തിനായി ചേര്‍ക്കുന്ന കളര്‍ എത്രത്തോളം അപകടകരിയാണ് എന്നത് പലര്‍ക്കും അറിയില്ല. ക്യാന്‍സറും നിരവധി തരത്തിലുള്ള അലര്‍ജിയും ഇത് മൂലം ഉണ്ടാകാം.

തക്കാളി സോസില്‍ മധുരത്തിനായി ചേര്‍ക്കുന്നതാണ് ഫ്രക്ടോസ്. ഫ്രക്ടോസ് കോണ്‍ സിറപ്പ് പലപ്പോഴും അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നാണ്. ഇതില്‍ കലോറി കൂടുതലാണ്. അമിതവണ്ണമുള്‍പ്പടെയുള്ള പ്രശ്നങ്ങളിലേക്ക് ഇത് വഴിവെയ്ക്കുന്നു.

തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. എന്നാല്‍ തക്കാളി സോസ് ആവുമ്ബോള്‍ അതിന്റെ എല്ലാ വിധത്തിലുള്ള ഗുണങ്ങളും നഷ്ടപ്പെടുന്നു. ഇതിലടങ്ങിയിട്ടുള്ള ഫൈബറും വിറ്റാമിനുകളും എല്ലാം ഇല്ലാതാവുന്നു.

രക്തസമ്മര്‍ദ്ദം ഉയരാനും അതുവഴി അപകടങ്ങള്‍ ഉണ്ടാവാനും ഇത് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതില്‍ തക്കാളി സോസ് മുന്നിലാണ്.

ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും തക്കാളി സോസ് കഴിയ്ക്കാന്‍ പാടില്ല. ഇത് പലപ്പോഴും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രമേഹത്തിന്റെ കാര്യത്തിലും വില്ലന്‍ തക്കാളി സോസ് തന്നെയാണ്. കാരണം പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് തക്കാളി സോസിലെ മധുരം കാരണമാകുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *