ബാലുശ്ശേരി കാക്കൂർ സ്വദേശിയായ 18കാരനെ കാണാതായാതായി പരാതി

ബാലുശ്ശേരി: ബാലുശ്ശേരി കാക്കൂർ സ്വദേശിയായ 18 വയസ്സുകാരനെ കാണാതായതായി ബന്ധുക്കൾ കാക്കൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 23ന് ഞായറാഴ്ച ഉച്ചക്ക് മുതലാണ് കാക്കൂർ സ്വദേശി ഹനീഫയുടെ മകൻ നിഹാൽ ഹനീഫയെ കാണാതായത്. മഞ്ഞ കൈയോടുകൂടിയ ഒരു കറുത്ത ബാഗ് കൈവശമുണ്ട്. കറുത്ത ഫുൾ സ്ലീവ് ടീ ഷർട്ടാണ് ധരിച്ചിട്ടുള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9446646304 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
