KOYILANDY DIARY.COM

The Perfect News Portal

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ജന്റർ ശില്പശാല

കൊയിലാണ്ടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ജന്റർ ശില്പശാല സംഘടിപ്പിച്ചു. കലാപത്തിൽ എരിയുന്ന മണിപ്പൂർ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങൾക്കുമായി മുഴുവൻ ജനങ്ങളും അണിചേരണമെന്ന് ശില്പശാല അഭ്യർത്ഥിച്ചു. അഡ്വ. പി എം ആതിര ജന്റർ പൊതുബോധവും വസ്തുതകളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടി സുജാത അധ്യക്ഷത വഹിച്ചു.

ജില്ലയിലെ എല്ലാ മേഖലാ കമ്മിറ്റികളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ ശില്പശാലയിൽപങ്കെടുത്തു. പരിഷത്ത് സംസ്ഥാന സെക്രട്ടറി ശാന്തകുമാരി കേന്ദ്ര നിർവാഹ സമിതി അംഗം പി എം ഗീത,  ടി.ടി. ജയ, അച്ചു ജമീല പ്രസിഡണ്ട് AMMA കൾച്ചറൽ ഫോറം കോഴിക്കോട് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സുജാത സ്വാഗതവും പി ബിജു നന്ദിയും പറഞ്ഞു.

Share news