കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കലോത്സവത്തിന് തുടക്കമായി

ഫറോക്ക്: കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കലോത്സവം “ഗ്വർണിക്ക 2023’ന് ഫാറൂഖ് ട്രെയിനിങ് കോളേജിൽ തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ടി എൽ സോണി, ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലീം എന്നിവർ ചേർന്ന് ചിത്രങ്ങൾ വരച്ച് ഉദ്ഘാടനംചെയ്തു.

എൻഎസ്എസ് കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, കെ വി. രജിത, ഡോ. ടി ഉമ്മർ ഫറൂഖ്, ഡോ. പി. രേഖ, ഡോ. റിഷാദ് കോലോത്തുംതൊടി തുടങ്ങിയവർ സംസാരിച്ചു. കലോത്സവം ശനിയാഴ്ചയും തുടരും.

മത്സര വിജയികൾ
ഒന്നാം ദിവസം വിവിധ വേദികളിലായി 24 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. മാപ്പിളപ്പാട്ടിൽ എ അബ്ദുറഹിമാൻ എ (സുല്ലമുസ്സലാം ട്രെയിനിങ് കോളേജ് അരീക്കോട്), സി കെ അഞ്ജലി മോഹൻ (ശ്രീ കേരളവർമ കോളേജ്, തൃശൂർ) എന്നിവർ ഒന്നാം സ്ഥാനവും ആദിഷ് (മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്), സി വി മുഹമ്മദ് (എൻസിഎസ് പുലിയാവ്, നാദാപുരം) എന്നിവർ രണ്ടാം സ്ഥാനവും നേടി.

മറ്റിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ:
മിമിക്രി: ഇ എം. ഷഹാൻ മോഹൻ (ശ്രീ വ്യാസ എൻഎസ്എസ് കോളേജ്), എം. അനുദേവ് (ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട) പ്രസംഗം (ഇംഗ്ലീഷ്): ടി പി. ഫാത്തിമ നജില (കൊണ്ടോട്ടി ഇഎംഇഎ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്), എൻ എസ് ദേവലക്ഷ്മി ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട).
