ലോക ഫാര്‍മസിസ്റ്റ്സ് ദിനം ആചരിക്കും

കൊയിലാണ്ടി: സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍, കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്, കേരള ഗവ. ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്, ഡ്രഗ്സ് കണ്ട്രോള് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ഫാര്‍മസിസ്റ്റ്സ് ദിനം സപ്തംബര്‍ 25-ന് ആചരിക്കും. ജില്ലാതല ഉദ്ഘാടനം 25-ന് രാവിലെ 9.30-ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍വിദ്യാഭ്യാസ പരിപാടിയും ഉണ്ടാകും.
