KOYILANDY DIARY.COM

The Perfect News Portal

തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബിൽ പിൻവലിച്ചിട്ടില്ലെന്ന്‌ ഹൈബി ഈഡൻ എം.പി

തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബിൽ പിൻവലിച്ചിട്ടില്ലെന്ന്‌ ഹൈബി ഈഡൻ എം പി. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ്‌ വി. ഡി. സതീശൻ അടക്കമുള്ള നേതാക്കൾ ബിൽ അവതരിപ്പിച്ചതിൽ അസംതൃപ്‌തി അറിയിച്ചുവെന്ന്‌ പറയുമ്പോഴാണ്‌ ഹൈബി മറ്റൊരു നിലപാട്‌ സ്വീകരിക്കുന്നത്‌.

“ബിൽ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്‌തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽക്കും. ബിൽ പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യും.

രൂക്ഷമായി വിമർശിച്ച പർട്ടിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോൾ അവർക്ക് മറുപടി പറയുന്നില്ല. പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നൽകിയതെന്ന് തന്നെ അറിയുന്നവർ വിശ്വസിക്കില്ല. പാർട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നൽകുന്നത്’ – ഹൈബി പറഞ്ഞു.

Advertisements

 

Share news