KOYILANDY DIARY.COM

The Perfect News Portal

മൂരാട് പുതിയ പാലത്തിനായ് നിർമ്മിച്ച തൂണുകൾക്ക് ചെരിവുണ്ടെന്ന അപാകത സ്ഥിരീകരിച്ച് എൻ എച്ച് എ ഐ

മൂരാട് പുതിയ പാലത്തിനായ് നിർമ്മിച്ച തൂണുകൾക്ക് ചെരിവുണ്ടെന്നും, അപാകത സ്ഥിരീകരിച്ച് പരിഹാരം ഉടൻ പരിഹാരം കാണുമെന്നും എൻ എച്ച് എ ഐ. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മൂരാട് പുതുതായി നിർമ്മിക്കുന്ന പാലത്തിൻ്റെ 2 തൂണുകൾക്കാണ് ചെരിവ് കണ്ടെത്തിയത്. പുഴയിലെ ശക്തമായ കുത്തൊഴുക്കിലാണ്  പാരലത്തിന് തകരാർ സംഭവിച്ചതെന്ന് വിലയിരുത്തുന്നു.

തൂണുകൾക്ക് മുകളിൽ പൈൽ ക്യാപ്  സ്ഥാപിക്കാതിരുന്നതും നിർമ്മാണത്തിന്റെയും പ്രവർത്തി ആസൂത്രണത്തിലെയും അപാകതയാണ് ഇതിന് കാരണമെന്നറിയുന്നു. തൂണുകൾ ചരിഞ്ഞിട്ടുണ്ടെന്ന വാർത്ത എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിരീകരിച്ചു. എന്നാൽ ഗുരുതരമായ പ്രശ്നമില്ലെന്നാണ് സ്ഥലം സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും, അളവ് പരിശോധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും, കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ നിലവിലുള്ള തൂണുകളിൽ തന്നെ ആവശ്യമായ ബലപ്പെടുത്തൽ നടത്തുമെന്നും ഇവർ അറിയിച്ചു.

Advertisements

അല്ലെങ്കിൽ പുതുതായി രണ്ടു തൂണുകൾ കൂടി പൈലിങ് നടത്തി നിർമ്മിച്ച് പ്രശ്നം പരിഹരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ ചെരിവ് സംബന്ധിച്ച് പരിശോധന നടത്തി എൻഎച്ച്എഐക്ക് റിപ്പോർട്ട് നൽകുമെന്നും അധികൃതർ അറിയിച്ചു.

Share news