KOYILANDY DIARY.COM

The Perfect News Portal

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംയുക്ത സമിതി മാർച്ചും ധർണ്ണയും നടത്തി

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംയുക്ത സമിതി മാർച്ചും ധർണ്ണയും നടത്തി. കൊയിലാണ്ടി ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ നഗരസഭാ പ്രതിപക്ഷ നേതാവ് പി.രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശശിധരൻ മങ്ങര അദ്ധ്യക്ഷത വഹിച്ചു.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഭക്ഷ്യ ധാന്യങ്ങൾ വെട്ടിക്കുറച്ച കേന്ദ്ര നടപടി പുന:സ്ഥാപിക്കുക, ഇപ്പോസ് മെഷീൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മണ്ണെണ്ണ വിതരണം നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ റേഷൻ വ്യാപാരികൾ ധർണ്ണയിൽ ഉന്നയിച്ചു.

നഗരസഭാ കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, മാലേരി മൊയ്‌തു, കെ.കെ.പരീത്, റഫീഖ്, പി.വി.സുധൻ, എം.കെ.രാമചന്ദ്രൻ, വി.പി.നാരായണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.പവിത്രൻ സ്വാഗതവും യു.ഷിബു നന്ദിയും പറഞ്ഞു.

Advertisements
Share news