KOYILANDY DIARY.COM

The Perfect News Portal

കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു

തൃശൂര്‍> കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വവും നല്‍കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെപി സുധീര, ഡോ. രതി സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്ക്‌ സമഗ്ര സംഭാവനയ്ക്ക്‌ പുരസ്‌കാരമുണ്ട്‌.

വി ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. പിഎഫ് മാത്യൂസ് രചിച്ച ‘മുഴക്കം’ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം എന്‍ ജി ഉണ്ണികൃഷ്ണനാണ്. കടലാസുവിദ്യ എന്ന കൃതിക്കാണ് പുരസ്കാരം. ആത്മകഥയ്ക്കുള്ള പുരസ്‌കാരം ബിആര്‍പി ഭാസ്‌കറിനാണ്.

മികച്ച നാടകം എമിൽ മാധവിയുടെ കുമരു. കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം എന്ന കൃതിക്കാണ് മികച്ച ബാലസാ​ഹിത്യത്തിനുള്ള പുരസ്കാരം.

Advertisements

Share news