KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളികൾക്കുള്ള ബോധവൽകരണ ക്ലാസും, ജീവിത ശൈലീ രോഗ നിർണ്ണയവും

തിക്കോടി: പള്ളിക്കര നാലാം വാർഡിൽ മേലടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ബോധവൽകരണ ക്ലാസും, ജീവിത ശൈലീ രോഗ നിർണ്ണയവും നടത്തി. വാർഡ്‌ മെമ്പർ ദിബിഷ എം ബോധവൽക്കരണ പരിപാടി ഉൽഘാടനം ചെയ്തു. വികസനസമിതി അംഗം മനോജ് തില്ലേരി അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച് ഐ പ്രകാശൻ, ആശാ വർക്കർമാരായ അനിത വി.കെ, റീജ. ടി എന്നിവർ തൊഴിലിട പരിശോധനയിൽ പങ്കെടുത്തു. രമ്യ എടവന സ്വാഗതവും ശ്യാമള വള്ളിൽ നന്ദിയും പറഞ്ഞു.

Share news