KOYILANDY DIARY.COM

The Perfect News Portal

” പ്രതിഭാസംഗമം 2023 ” പ്രതിഭകൾക്ക് എംഎൽഎയുടെ സ്നേഹോപഹാരം

കൊയിലാണ്ടി: പ്രതിഭകൾക്ക് എംഎൽഎയുടെ സ്നേഹോപഹാരം  ” പ്രതിഭാ സംഗമം 2023 ” കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെ എംഎൽഎ കാനത്തിൽ ജമീല അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു.
എസ് എസ് എൽ സി, +2 പരീക്ഷകളിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികൾ, സ്വരാജ് ട്രോഫിയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, 2022-23 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച മൂടാടി പഞ്ചായത്ത്, എസ്.സി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിച്ച തിക്കോടി പഞ്ചായത്ത്, മികച്ച തഹസിൽദാർക്കുളള അവാർഡ് കരസ്ഥമാക്കിയ കൊയിലാണ്ടി തഹസിൽദാർ സി.പി മണി, കേരള സംഗീത – നാടക അക്കാഡമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസ് ചേമഞ്ചേരി, പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പത്മനാഭന്‍ മുചുകുന്ന്, കലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ സംഗീതത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്നേഹാ ബാലന്‍ എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍ , ഷീബ മലയില്‍, സി.കെ ശ്രീകുമാര്‍, ജമീല സമദ്, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കൊയിലാണ്ടി ജെ.പി.സ് ക്ലാസ്സസിന്റെ നേതൃത്വത്തില്‍ കരിയർ ഗൈഡൻസ് ക്ലാസ് നടന്നു. വിവിധ കാരണങ്ങളാല്‍ പരിപാടിക്ക് എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ജൂലൈ 5 ന് മുന്‍പായി എം.എല്‍.എ ഓഫീസിലെത്തി പുരസ്കാരം കൈപ്പറ്റാവുന്നതാണെന്ന് എം.എൽ.എ. ഓഫീസിൽ നിന്ന് അറിയിച്ചു.
Share news