ഓർമ്മമരം നട്ടു

ഓർമ്മമരം നട്ടു. കാരയാട്: ചങ്ങരംവെള്ളിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി തണ്ടയിൽതാഴ ‘ഓർമ്മമരം’ എന്ന പേരിൽ പേരാൽ നട്ടു. സമൃദ്ധി സ്വയംസഹായ സംഘം സംഘടിപ്പിച്ച ചടങ്ങ് വാർഡ് മെമ്പർ എ.കെ ശാന്തവൃക്ഷം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡണ്ട് പി.ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫിന്റെ കുടുബാംഗങ്ങളും, സുഹൃത്തുക്കളും ചടങ്ങിൽ സംസാരിച്ചു. യു.പി.ശിവാനന്ദൻ സ്വാഗതവും ടി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

