KOYILANDY DIARY.COM

The Perfect News Portal

കേരളപട്ടിക സമാജം പ്രതിഷേധ പ്രകടനം നടത്തി

കേരളപട്ടിക സമാജം പ്രതിഷേധ പ്രകടനം നടത്തി. കൊയിലാണ്ടി: നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കേരളപട്ടിക സമാജം പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പട്ടിക സമാജം ശക്തമായി ആവശ്യപ്പെട്ടു.

എം.എം.ശ്രീധരൻ, പി.എം.ബി നടേരി, നിർമ്മല്ലൂർ ബാലൻ, കെ.എ.ജനാർദനൻ, എ.കെ.ബാബുരാജ്, എം.ടി.വിശ്വൻ, കെ.ടി.നാണു, പി.വി.പവിത്രൻ, വി.കെ.അബീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

 

Share news