KOYILANDY DIARY

The Perfect News Portal

റാങ്കുകൾ വാരിക്കൂട്ടി കൊയിലാണ്ടി എസ്എൻഡിപി കോളജ്

കൊയിലാണ്ടി എസ്എൻഡിപി കോളേജില്‍ റാങ്കിന്റെ തിളക്കം.. കാലിക്കറ്റ് സര്‍വകലാശാല 2022 വര്‍ഷത്തിലെ എംകോം പരീക്ഷയില്‍ ആദ്യത്തെ പത്തു റാങ്കുകളില്‍ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി കൊയിലാണ്ടി എസ്എൻഡിപി കോളജ്. ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്എൻഡിപി കോളേജിലെ പ്രഥമ എം. കോം (ഫോറിന്‍ ട്രേഡ്)  ബാച്ചിലെ വിദ്യാര്‍ഥികള്ളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.  ഹുദാ ഷെറിന്‍ ഒന്നാം റാങ്കും സഫീദ കെ. വി. മൂന്നാം റാങ്കും  മുബഷിറ എസ്. കെ, മുഹമ്മദ് ദില്‍ഷാദ് സലാം എ. വി, അമയ വി എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ഒന്‍പത് റാങ്കുകളും കരസ്ഥമാക്കി.
2020 – 21 അധ്യയന വര്‍ഷത്തിലാണ് കോളേജില്‍ എംകോം പ്രോഗ്രാം  തുടങ്ങിയത്. 2021ല്‍ നാക് ബി ഡബിൾ പ്ലസ് അംഗീകാരം നേടിയ കൊയിലാണ്ടി താലൂക്കിലെ ഏക എയിഡഡ് കോളേജായ എസ്എൻഡിപി കോളേജിന് ഈയിടെയാണ് കെമിസ്ട്രി വിഭാഗത്തില്‍ ഗവേഷണകേന്ദ്രം തുടങ്ങാന്‍ കാലിക്കറ്റ് സര്‍വകലാശാല അനുമതി നല്കിയത്. കോമേഴ്സ് വിഭാഗത്തില്‍  ഗവേഷണകേന്ദ്രം, പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ എന്നിവയ്ക്കുള്ള അനുമതി ലഭ്യമാക്കി കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിശ്രമത്തിലാണെന്ന് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സുജേഷ് സി.പി അറിയിച്ചു.
Advertisements