KOYILANDY DIARY.COM

The Perfect News Portal

പൊന്മുടിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു; അപകടം ഇരുപത്തിരണ്ടാം വളവിൽ

പൊന്മുടിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു; അപകടം ഇരുപത്തിരണ്ടാം വളവിൽ. തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 -ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. നാലുപേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്.

ബ്രേക്ക് നഷ്ടപ്പെട്ട കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.
മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. കൊല്ലം അഞ്ചൽ സ്വദേശികളായ നവ്‌ജ്യോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Share news