കാവേരി : കെ.എസ്.ആർ.ടി.സി. സവീസുകള്‍ പുനരാരംഭിച്ചു മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു തുടങ്ങി

ബംഗളൂരു: കാവേരി നദീജല പ്രശ്നത്തെ തുടർന്ന വ്യാപക സംഘർഷം നടക്കുന്ന കർണാടകയിൽ നിറുത്തിവച്ച കെ.എസ്.ആർ.ടി.സി. സവീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു തുടങ്ങി. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ കുടുങ്ങിയവരുമായി അഞ്ചു കെ.എസ്.ആർ.ടിസി ബസുകള്‍ പുലർച്ചെ 12 മണിക്ക് കാസർകോടേക്ക് യാത്ര തിരിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ബസുകള്‍ക്ക് പൊലീസ് അകമ്ബടി സേവിക്കുന്നുണ്ട്.
ഹാസൻ വഴിയാണ് ബസുകള്‍ കാസർകോട് എത്തുക. കാസർകോട് നിന്ന് തുടർയാത്രയ്ക്കും ബസ്-ട്രെയിന്‍ സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇവർക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
അതിനിടെ, കർണാടകയിൽ കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ തുടരുകയാണ്.
ഇന്നലത്തെ പകല്‍ മുഴുവന്‍ അക്രമം അരങ്ങേറിയെങ്കിലും രാത്രിയില്‍ കർണാടകയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. രാത്രി സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കേടായ കെ.എസ്.ആര്‍.ടി.സി ബസ് മാറ്റിയിടുന്നതിനിടെ അക്രമികള്‍ നടത്തിയ കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ലുകള്‍ തകര്‍ന്നു. ഇതൊഴിച്ചാൽ പറയത്തക്ക അക്രമ സംഭവങ്ങള്‍ രാത്രി ഉണ്ടായിട്ടില്ല. അതേസമയം, കല്ലേറിനെ തുടർന്ന് ഇന്നത്തെ പകൽ കെ.എസ്.ആർ.ടി.സി കർണാടകയിലേക്കും തിരിച്ചും സർവീസ് നടത്തില്ല. സുരക്ഷ ഒരുക്കാതെ സർവീസ് നടത്താനാവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. ബസ് സർവീസുകള്‍ ഏകോപിപ്പിക്കാന്‍ ഗതാഗത സെക്രട്ടറി ഉച്ചയോടെ ബംഗളൂരുവിലെത്തും. മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നൽകുന്നതിനും യാത്ര സുരക്ഷിതമാക്കുന്നതിനുമായുള്ള പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കർണാടക എമർജെൻസി കോ- ഓർഡിനേറ്ററും എടപ്പാള്‍ സ്വദേശിയുമായ കെ.കെ. പ്രദീപിനെ കർണാടക സര്‍ക്കാർ നിയോഗിച്ചിട്ടുണ്ട്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പ്രത്യേക ട്രെയിൻ സർവീസും അനുവദിച്ചിട്ടുണ്ട്. രാവിലെ 11.15നു ബംഗളൂരു സിറ്റി സ്റ്റേഷനിൽനിന്നു തിരുവനന്തപുരത്തേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കണ്ണൂര്‍ ഭാഗത്തേക്കുള്ളവർക്ക് ഷൊർണൂരിൽ ഇറങ്ങാം. ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ട്.

ർ ൻ ൽ

