KOYILANDY DIARY.COM

The Perfect News Portal

500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ ആയിരം രൂപ നോട്ട് തിരികെയെത്തിക്കാനോ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല: ആർബിഐ ഗവർണർ ശക്തികാന്തദാസ്

500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ ആയിരം രൂപ നോട്ട് തിരികെയെത്തിക്കാനോ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: ആർബിഐ ഗവർണർ ശക്തികാന്തദാസ്. 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ഗവർണറുടെ വിശദീകരണം.

പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.82 ലക്ഷം കോടി രൂപയാണ്. 2000 രൂപ നോട്ടുകളുടെ മൊത്തം 3.62 ലക്ഷം കോടി രൂപ പ്രചാരത്തിലുണ്ടായിരുന്നു. പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ തിരിച്ചെത്തി. ഇത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ഏകദേശം 50 ശതമാനമാണ്,’ അദ്ദേഹം വിശദമാക്കി. തിരിച്ചെത്തിയ 2000 രൂപ നോട്ടുകളില്‍ 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപങ്ങളായും ബാക്കിയുള്ളവ കൈമാറ്റത്തിനുള്ളതാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

മെയ് 19 ന് ആണ് ആര്‍ബിഐ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കറന്‍സി നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ നോട്ടുകള്‍ നിയമാനുസൃതമായി തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 30 വരെ ആളുകള്‍ക്ക് ഒരേസമയം 20,000 രൂപ വരെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Advertisements
Share news