KOYILANDY DIARY.COM

The Perfect News Portal

മുംബൈയില്‍ 36കാരിയെ കൊന്ന് 16 കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട് വേവിച്ചു; 56 കാരൻ അറസ്റ്റിൽ

മുംബൈയില്‍ 36കാരിയെ കൊന്ന് 16 കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട് വേവിച്ചു. സംഭവത്തിൽ  ലിവിങ് ടുഗതർ പങ്കാളി മനോജ് സഹാനി (56)യെ അറസ്റ്റ് ചെയ്തു. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗീതാനഗർ മിറാ റോഡിലെ  അപ്പാര്‍ട്ട്‌മെന്റില്‍ ആണ് കൊല നടന്നത്. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് സഹാനി പിടിയിലായത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു.
ഫ്‌ലാറ്റ് നമ്പര്‍ 704 ല്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരാണ് നവ്യനഗര്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസിനെ കണ്ട സഹാനി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി. വീട്ടില്‍ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബാക്കി ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നത്. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

 

Share news