KOYILANDY DIARY.COM

The Perfect News Portal

പൊയിൽകാവ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പൊയിൽകാവ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി.വേണുമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് രോഷ്നി ടീച്ചർ സ്വാഗതവും ക്ലബ്ബ് അംഗം ആദി അയ്മൻ നന്ദിയും പറഞ്ഞു.

തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ദിലീപ് കുമാർ, കമ്മിറ്റി അംഗം ശ്രീജിത്ത്‌.എസ് എന്നിവർ കുട്ടികൾക്കൊപ്പം റോൾ പ്ലേ അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ സജിത്ത് ജി.ആർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ഒപ്പം നിറക്കൂട്ടം ചിത്രരചന ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മണലിൽ പ്രകൃതി ചിത്രങ്ങൾ വരച്ചു. സൂരജ് കുമാർ നേതൃത്വം നൽകി.

Share news