KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ ജി.എഫ്. യു.പി.സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

കോരപ്പുഴ: കോരപ്പുഴ ജി.എഫ്. യു.പി.സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ് മാസ്റ്ററും പരിസ്ഥിതി പ്രവർത്തകനുമായ കെ.ടി.കെ ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് പി വിദ്യാലയത്തിലെത്തി വൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്തിൻ്റെ വകയായി  വിദ്യാലയത്തിലേക്ക് തൈകൾ കൈമാറി. വാർഡ് മെമ്പർ സന്ധ്യ ഷിബു, പ്രധാനാധ്യാപിക മിനി. എൻ. വി, ലസിത ടി.പി, വിദ്യാർഥികളായ ദിയ, ഹലീമ എന്നിവർ സംസാരിച്ചു.
 പരിസ്ഥിതി ദിന സന്ദേശം, ക്വിസ്, പോസ്റ്റർ രചന, പരിസ്ഥിതി പത്രിക നിർമ്മാണം, കവിതകളുടെ ദൃശ്യാവിഷ്കാരം, പൂന്തോട്ട നിർമാണം, ബാഡ്ജ് നിർമ്മാണം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന റാലി , ജെ.ആർ.സിയുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി ജൂൺ 5 മുതൽ 9 വരെ വിവിധ പരിപാടികൾ ദിനാചരണത്തിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. അധ്യാപകരായ വിനീത, ഷീന, ജസീന, രമ്യ, സിമി, ശ്രീകല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Share news