KOYILANDY DIARY.COM

The Perfect News Portal

കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കരുത്. കെ.പി.എസ്.ടി.എ

വിദ്യാഭ്യാസ അവകാശ നിയമവും, കേരളവിദ്യാഭ്യാസ ചട്ടവും കാറ്റിൽ പറത്തി ശനിയാഴ്ചകളും മധ്യവേനലവധിയും കവർന്നെടുക്കുന്ന സർക്കാർ സമീപനത്തിൽ KPSTA കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. സബ് ജില്ലാ പ്രസിഡണ്ട് നിഷാന്ത് കെ.എസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ എം മണി, ഷർമിള എൻ, ബൈജാ റാണി എം.എസ് പ്രജേഷ് ഇ.കെ.അനീഷ് പി.കെ. എന്നിവർ സംസാരിച്ചു. വന്ദന. വി, ഹേമബിന്ദു, ഷാജു. കെ , നാരായണൻ മാസ്റ്റർ, നിഷ ടീച്ചർ പ്രകടത്തിന് നേതൃത്വം നൽകി. ബാസിൽ പാലിശേരി സ്വാഗതവും, സബിന സി നന്ദിയും പറഞ്ഞു.
Share news